മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രത്യേക യോഗം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്താനിരുന്ന പ്രത്യേക യോഗം ഇന്ന് ചേരും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.

മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജെവാല, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. എ.കെ. ആന്റണിയും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല. റായ്ബറേലി സന്ദര്‍ശിക്കുന്നതിനാലാണ് സോണിയ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത്.

Top