വയനാട്ടിൽ കോൺഗ്രസ് നേതാവ് രാജിവച്ചു: എൽഡിഎഫ് പിന്തുണയിൽ മത്സരിച്ചേക്കും

കൽപ്പറ്റ: വയനാട്ടിൽ കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥൻ രാജി പ്രഖ്യാപിച്ചു. ബത്തേരി മണ്ഡലത്തിൽ എൽഡിഎഫ് പിന്തുണയിൽ ഇദ്ദേഹം മത്സരിച്ചേക്കുമെന്നാണു സൂചന. വയനാട്ടിൽ നിന്നും കോൺഗ്രസിൽനിന്ന് നേതാക്കളുടെ രാജി തുടരുന്നതിനിടെയാണ് എം.എസ്. വിശ്വനാഥനും രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

കെപിസിസി നിർവാഹക സമിതിയംഗവും അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനുമായ കെ.കെ. വിശ്വനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിൽനിന്നു രാജിവച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ സിപിഎമ്മിലേക്കു പോയതും അടുത്തിടെയാണ്.

Top