വഴിപോക്കനെ മര്‍ദിച്ച് കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവിനെ കുറ്റവിമുക്തനാക്കി

navajoyt singh

ഡല്‍ഹി: വര്‍ഷങ്ങള്‍ക്കു മുന്‍പ് വഴിപോക്കനെ മര്‍ദിച്ച് കൊന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചാബിലെ പാട്യാല റോഡിന് സമീപം ഗുര്‍ണാംസിങ്ങ് എന്ന് പേരുള്ള വഴിപോക്കനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട നവജ്യോത് സിങ്ങും കൂട്ടാളിയും വാക്കേറ്റം മൂത്ത് ഗുര്‍ണാംസിങ്ങിനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു.

മനപൂര്‍വ്വം മുറിവേല്‍പ്പിക്കണമെന്ന ഉദേശത്തോടെ ഗുര്‍ണാംസിങ്ങിനെ ആക്രമിച്ചതിന്റെ പേരില്‍ ആയിരം രൂപയുടെ പിഴ നല്‍കണമെന്ന് സുപ്രീംകോടതി അറിയിച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നതെങ്കിലും ഹൈക്കോടതി വിധിക്ക് എതിരെ സിദ്ധു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Top