സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്

ramya-divyaspandana

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ മാണ്ഡ്യ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ് രഞ്ജിത.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ പദവി നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. 28 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും രഞ്ജിത പറഞ്ഞു. തന്റെ മകള്‍ക്ക് മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് മെച്ചപ്പെട്ട പദവി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രഞ്ജിത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും രഞ്ജിതയും രമ്യയും കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു.

Top