‘നരേന്ദ്ര മോദിയും പിണറായിയും ഭായി ഭായി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് എന്തുകൊണ്ട് മുന്നോട്ട് പോയില്ലെന്ന് കോണ്‍ ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി പറഞ്ഞ കാര്യത്തില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ല. രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

നരേന്ദ്ര മോദിയും പിണറായിയും ഭായി ഭായിയാണ്. പിണറായി വിജയനെ സഹായിക്കാന്‍ മോദിക്ക് മടിയില്ല. അന്വേഷണം ശിവശങ്കറില്‍ മാത്രം ഒതുങ്ങി. മുഖ്യമന്ത്രിയിലേക്ക് എന്തുകൊണ്ട് അന്വേഷണം എത്തിയില്ലെന്നും ചെന്നിത്തല ചോദിച്ചു. മോദിയും പിണറായിയും തമ്മില്‍ കൂട്ടുകെട്ടാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ട് പുറത്തുവന്നുകഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യില്ല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top