ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു

ബിഹാര്‍: കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റു മരിച്ചു. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടുപേരാണ് രാകേഷിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ചായിരുന്നു വെടിവച്ചത്.

അക്രമികള്‍ അഞ്ചുതവണ വെടി വെക്കുകയുണ്ടായി. തുടര്‍ന്ന് രാകേഷിനെ സഫ്ദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ രാഘവ് ദയാല്‍ വ്യക്തമാക്കുകയുണ്ടായി.

Top