അമിത് ഷായ്‌ക്കെതിരായ പരാമര്‍ശം; ഭാരത് ജോഡോന്യായ് യാത്ര നിര്‍ത്തി രാഹുല്‍ നാളെ കോടതിയിലേക്ക്

ഡല്‍ഹി: അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ കോടതിയിലാണ് രാഹുല്‍ ഹാജരാകുക. 2018 ല്‍ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് രാഹുല്‍ കോടതിയിലെത്തുന്നത്. ഇതിനായി ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെക്കുമെന്നാണ് വിവരം.

Top