അംബാനിയുടേയും അദാനിയുടേയും ലൗഡ് സ്പീക്കറായി പ്രവര്‍ത്തിക്കുകയാണ് മോദി ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിങ്ങള്‍ക്കു ട്രംപിനും അംബാനിക്കുമൊപ്പം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹത്തെ ഒരിക്കലും കര്‍ഷകര്‍ക്കൊപ്പം കാണാന്‍ സാധിക്കില്ല. അംബാനിയുടേയും അദാനിയുടേയും ലൗഡ് സ്പീക്കറായി പ്രവര്‍ത്തിക്കുകയാണ് മോദി. അവര്‍ക്ക് വേണ്ടി മാത്രമാണു മോദി സംസാരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

മോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ പണമെടുത്തു പണക്കാര്‍ക്കു വിതരണം ചെയ്യുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കണമെങ്കില്‍ ദരിദ്രരുടെയും കര്‍ഷകരുടെയും പോക്കറ്റില്‍ പണം വേണം. ഇതിനുവേണ്ടിയാണു കോണ്‍ഗ്രസ് ന്യായ് യോജന നിര്‍ദ്ദേശിച്ചതെന്നും രാഹുല്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പറഞ്ഞു.

Top