ജെഎന്‍യു അക്രമം: ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയായി സര്‍വകലാശാലയ്ക്ക് മുന്നിലും ഡല്‍ഹി എയിംസ് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷാവസ്ഥ.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രാത്രിയോടെ എയിംസില്‍ എത്തി. ഇതോടെ എയിംസിന് മുന്നില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ജെഎന്‍യു പരിസരത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജെഎന്‍യുവിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ വടികളുമായി തമ്പടിച്ചിട്ടുണ്ട്.

അതിനിടെ സര്‍വകലാശാലയിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. കനത്ത പോലീസ് സന്നാഹം ജെഎന്‍യുവിന് പുറത്തുണ്ട്.

Top