ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വി ; പി.സി. ചാക്കോ രാജിക്കത്ത് നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്കു പിന്നാലെ, ഡല്‍ഹിയിലെ പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയ നേതൃത്വത്തിന് കൈമാറി.

നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top