രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ: നവജ്യോത് സിങ് സിദ്ദു

ചണ്ഡിഗഢ്: താന്‍ മുഖ്യമന്ത്രിയായാല്‍ പഞ്ചാബിലെ മാഫിയകളെ തുടച്ചു നീക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് സിദ്ദുവിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ തീരുമാനം എന്തായലും അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു പുകഴ്ത്തി. വേദിയില്‍ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു. മുന്‍ പി സി സി അധ്യക്ഷന്‍ സുനില്‍ഝാക്കര്‍, കെ സി വേണുഗോപാല്‍, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

 

Top