പുതുപ്പള്ളിയിൽ വൻ രാഷ്ട്രീയ നീക്കം; കോൺഗ്രസ് നേതാവ് എൽഡിഎഫ് സ്ഥാ‍നാ‍‍ര്‍ഥിയായേക്കും

കോട്ടയം : പുതുപ്പള്ളിയിൽ വൻ രാഷ്ട്രീയ നീക്കത്തിന് എൽഡിഎഫ്. സിപിഎം സ്ഥിരമായി മത്സരിച്ചുവരുന്ന സീറ്റിൽ പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. കോൺഗ്രസ് നേതാവിനെ മത്സരിപ്പിക്കുമെന്നാണ് അഭ്യൂഹം. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

ഇടത് സ്വതന്ത്ര സ്ഥാ‍നാ‍‍ര്‍ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. അതേസമയം സിപിഎം കേന്ദ്രങ്ങൾ ഇക്കാര്യം നിഷേധിച്ചു. സിപിഎം ചിഹ്നത്തിൽ‍ തന്നെ മത്സരമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി ദീർഘകാലം എംഎൽഎ ആയിരുന്ന മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതിന് തടയിടാനാണ് എൽഡിഎഫ് പുതിയ കരുനീക്കത്തിന് ശ്രമിക്കുന്നത്. നേരത്തെ ജയ്‌ക് സി. തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയെ എത്തിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.

Top