പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനാവുന്നില്ല : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ഗോരക്ഷാ ഗുണ്ടായിസത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് എടുത്ത അതേ ദിവസമാണ് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നത്.

ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും ഖാര്‍ഗെ ലോക്‌സഭയില്‍ ചോദിച്ചു.

സര്‍ക്കാറിന്റെ ഈ നിലപാട് ഗോരക്ഷാ ഗുണ്ടകള്‍ക്ക് എന്തും ചെയ്യാനുള്ള ധൈര്യം നല്‍കുന്നു. ഇതിനെതിരെ ഉടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top