ആജ് തക് ചാനല്‍ അവതാരക ശ്വേത സിങ്ങിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

ആജ് തക് ചാനല്‍ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്.പിക്ക് പരാതി കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി. നൗഷാദലി. ‘അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റത്തിന് ഉത്തരവാദികള്‍ സൈന്യമാണ് എന്നും വീഴ്ചയ്ക്ക് മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരല്ല, പകരം സൈന്യമാണ്’ എന്ന തരത്തില്‍ ശ്വേത സിംഗ് പരാമര്‍ശം നടത്തിയെന്നും ഇത് സൈന്യത്തെ അപമാനിക്കലാണ് എന്നും നടപടി എടുക്കണമെന്നും നൗഷാദലി പരാതിയില്‍ പറയുന്നു.

‘ഭരണഘടന 7 അനുഛേദം, ഷെഡ്യൂള്‍ 1 പ്രകാരം കേന്ദ്ര വിഷയമാണ് പ്രതിരോധം. അതിലുപരിയായി അതിര്‍ത്തിയില്‍ ജീവന്‍ ത്യജിച്ച് ഇന്ത്യന്‍ സൈന്യം അടരാടുമ്പോള്‍ അവരെ ദുര്‍ബലരെന്നും, കാര്യക്ഷമതയില്ലാത്തവരെന്നും ആക്ഷേപിക്കുന്നത് ഈയവസത്തില്‍ അക്ഷന്തവ്യമായ അവഹേളനമാണ്. മുഴുവന്‍ ഭാരതീയന്റെയും വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണം’- നൗഷാദലി പരാതിയില്‍ ചൂണ്ടിക്കാട്ടി.

Top