തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ നാളെ വിവരം അറിയും; കെ സി വേണുഗോപാല്‍

ആലപ്പുഴ: തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ നാളെ വിവരം അറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നവര്‍ നാളെ വിവരം അറിയുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ചില സിറ്റിംഗ് എംപിമാര്‍ തോല്‍ക്കുമെന്ന തരത്തിലുള്ള ഒരു സര്‍വേ റിപ്പോര്‍ട്ടും എഐസിസിക്ക് കിട്ടിയിട്ടില്ല. ഇതെല്ലാം മാധ്യമ പ്രചാരണം മാത്രമാണ്. വിഴിഞ്ഞത്തില്‍ ചരിത്രം എല്ലാവരുടെയും മുന്നിലുണ്ട്. എം വി ഗോവിന്ദന്‍ ഓരോ ദിവസം തെറ്റിദ്ധാരണ പരത്താന്‍ ഗവേഷണം നടത്തുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മാര്‍ഥത കാട്ടിയോ എന്ന് ആത്മപരിശോധന നടത്തണം. ഉദ്യോഗസ്ഥര്‍ തമ്മിലെ വടംവലിക്കായി റിപ്പോര്‍ട്ടിനെ കരുവാക്കി. കേരള കാര്‍ഷിക സര്‍വകലാശാലക്ക് സ്വാമിനാഥന്റെ പേര് നല്‍കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Top