കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്‍ അന്തരിച്ചു. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Top