തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ; കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും

UDF

തിരുവനന്തപുരം: കെപിസിസിയുടെ രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും കെപിസിസി പുന:സംഘടനയും ചര്‍ച്ച ചെയ്യും. ശബരിമല പ്രശ്‌നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും ചര്‍ച്ച ചെയ്‌തേക്കും.

പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനസംഘടന നടത്താനുള്ള തീരുമാനം കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Top