ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് കേരള കോണ്‍ഗ്രസ് മല്‍സരിക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കോട്ടയത്ത് തന്നെ മല്‍സരിക്കും. ഒരു സീറ്റ് മാത്രമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു.

പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. സ്ഥാനാര്‍ഥിയാരായിരിക്കും എന്നത് സംബന്ധിച്ച തീരുമാനം സ്റ്റിയറിങ് കമ്മിറ്റിക്കു ശേഷമായിരിക്കും തീരുമാനിക്കുക. മല്‍സരിക്കാന്‍ പി ജെ ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് സിഎഫ് തോമസ് പറഞ്ഞത്.

മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച പി.ജെ ജോസഫ് ഒത്തുതീര്‍പ്പിന് തയ്യാറാണെന്നാണ് സൂചന. എംഎല്‍എമാരില്‍ നിന്ന് സമവായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനാണ് സാധ്യത. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കെ എം മാണി വ്യക്തമാക്കിയിട്ടുണ്ട്.

Top