ശാന്തിവനത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണയെന്ന് വി.ഡി സതീശന്‍

VD Satheesan

കൊച്ചി: ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ രംഗത്ത്.

ജൈവ വൈവിധ്യം സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും എന്നാല്‍ കേരളത്തിലെ ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ആതിരപ്പള്ളിയിലെ കാട് വെട്ടി വൈദ്യുതി ഉത്പാദനത്തിന് ശ്രമിക്കുന്ന മന്ത്രി എം.എം മണിക്ക് ശാന്തിവനം വിഷയമാകില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശാന്തിവനത്തിലൂടെയുള്ള വൈദ്യത പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം.എം മണിയും കെഎസ്ഇബിയും എറണാകുളം ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷം ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Top