കശ്മീരിനെ പാക്കിസ്ഥാന് വിട്ടുനല്‍കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒരുക്കമായിരുന്നെന്ന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: കശ്മീരിനെ പാക്കിസ്ഥാന് വിട്ടുനല്‍കാന്‍ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒരുക്കമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ചര്‍ച്ചകളുടെ ഘട്ടത്തില്‍ കശ്മീരിനെ പാക്കിസ്ഥാന് വിട്ടുകൊടുക്കാന്‍ പട്ടേല്‍ ഒരുക്കമായിരുന്നുവെന്നും ജുനഗഢ് നിര്‍ബന്ധമായും ഇന്ത്യയിലേക്ക് വരണമെന്ന കാര്യത്തില്‍ പട്ടേലിന് വ്യക്തതയുണ്ടായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

‘ജുനഗഢിലെ മുസ്ലീം രാജാവിന് പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ ഹിന്ദു രാജാവിന് ഇന്ത്യയിലേക്ക് വരാനായിരുന്നു ആഗ്രഹമുണ്ടായിരുന്നത്. ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഇതിന് കാരണം. കശ്മീര്‍ പിന്നീട് ഇന്ത്യയുടെ ഭാഗമായി, കപില്‍ സിബല്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചിരുന്നു.

Top