ആരോഗ്യ നില മോശമെന്ന്; ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ കൂടി റിസോര്‍ട്ട് വിട്ടു

RESORT

ബംഗളൂരു കര്‍ണാടകയില്‍ പര്‍ട്ടികള്‍ തമ്മിലുള്ള ചേരിപ്പോരിനിടയില്‍ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ കൂടി റിസോര്‍ട്ട് വിട്ടെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സ് എംഎല്‍ എ പ്രതാപഗൗഡ പാട്ടീല്‍ ആണ് റിസോര്‍ട്ട് വിട്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനാലാണ് പ്രതാപ ഗൗഡ റിസോര്‍ട്ട് വിട്ടതെന്നാണ് വിശദീകരണം.

എന്നാല്‍ കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ച് പാട്ടീല്‍ ഒപ്പിട്ടിരുന്നു. നേരെത്ത, വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ആനന്ദ് സിങ്ങിനെ തട്ടിയെടുത്തുവെന്നാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം.

അതിനിടെ, കോണ്‍ഗ്രസ് ജെ!ഡിഎസ് സഖ്യത്തിനു പിന്തുണ അറിയിച്ച സ്വതന്ത്ര എംഎല്‍എ ആര്‍. ശങ്കറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമെന്നു ആദ്യമറിയിച്ച ശങ്കര്‍ പിന്നീടു നിലപാടു മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസിനൊപ്പമെന്ന നിലപാടാണ്മുന്നോട്ട് വെയ്ക്കുന്നത്.

Top