പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും എംഎല്‍എമാര്‍ക്ക് വിലയേറിയെന്ന് എംഎം മണി

കൊച്ചി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി.

പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.

കോണ്‍ഗ്രസിനെ വെട്ടിലാക്കി 16 ഭരണകക്ഷി എംഎല്‍എമാരാണ് കര്‍ണാടകയില്‍ രാജിവച്ചിരിക്കുന്നത്. ഇതില്‍ മൂന്നുപേരെ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം കോണ്‍ഗ്രസ് എംഎല്‍എമാരാണ്.

Top