ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനം; തുറന്നടിച്ച് കമല്‍നാഥ്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ വിജയം ലഭിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലീം വിഭജനമാണെന്നും കമല്‍നാഥ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22സീറ്റുകളില്‍ വിജയിക്കുമെന്നും ഇതുവരെ 21ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് സര്‍ക്കാര്‍ എഴുതിതള്ളിയിരിക്കുന്നതെന്നും പെരുമാറ്റചട്ടം മാറുന്നതോടെ കടങ്ങള്‍ പൂര്‍ണമായും എഴുതി തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു-മുസ്ലീം വിഭജനമാണ്. അതിനാണ് പ്രജ്ഞ സിംഗ് ഠാക്കൂറിനെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറയുന്നു. മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂര്‍ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അടുത്തിടെയാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

Top