പ്രചാരണ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല; പ്രതികരണവുമായി കെ.സുധാകരന്‍

തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത്. പ്രചാരണ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്.

ഒരു വ്യക്തിയുടെ കഴിവുകേടിനെ മാത്രമാണ് തുറന്നുകാട്ടിയതെന്നും വനിതാ കമ്മീഷനെടുത്ത കേസിനെ നിയമപരമായി നേരിടുമെന്നും ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

Top