കോണ്‍ഗ്രസ് പാളയത്തിലേക്ക് മാണിയെ ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

ചെങ്ങന്നൂര്‍ :കോണ്‍ഗ്രസ് പാളയത്തിലേക്ക് കെ എം മാണിയെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു.ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും മാണിയുടെ തീരുമാനം അനുകൂലമാകുമെന്നും പ്രതീക്ഷയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിനു കിട്ടുമെന്നാണു പ്രതീക്ഷയെന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Top