ജാര്‍ഖണ്ഡില്‍ നാല് കോണ്‍ഗ്രസ്, ജെഎംഎം പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ജാര്‍ഖണ്ഡ് : ജാര്‍ഖണ്ഡില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍നിന്ന് മുന്‍ പിസിസി പ്രസിഡന്റ് സുഖേദോ ഭഗത്, മനോജ് യാദവ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ കാരണമായെന്നാണ് മനോദ് യാദവ് പറയുന്നത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍നിന്ന് കുനാല്‍ സാരംഗി, ദീപക് ബിരുവ എന്നിവരാണ് ബിജെപിയിലേക്ക് പോകുന്നത്. ജെഎംഎം പുറത്താക്കിയ ജെപി പട്ടേലും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

Top