കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് പിന്തുണ കത്ത് കൈമാറി

rajbhavan

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് പിന്തുണ കത്ത് കൈമാറി. രാജ്ഭവനിലാണ് എംഎല്‍എമാരും ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണറെ കണ്ടതിനു ശേഷം ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നാണ് കൂടിക്കാഴ്ച്ചയില്‍ ഗവര്‍ണര്‍ പറഞ്ഞതെന്നും, അദ്ദേഹത്തെ തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നും ,ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം തങ്ങള്‍ ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞു.Related posts

Back to top