കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതര്‍ ബിജെപിയിലേയ്ക്ക്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതര്‍ നാളെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ബിജെപിയില്‍ ചേരാന്‍ ക്ഷണം കിട്ടിയെന്ന് വിമത നേതാവ് എച് വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരായവര്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ഥികളാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നു വിമത നേതാവ് രമേശ് ജര്‍ക്കിഹോളി അറിയിച്ചു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ, മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി സുപ്രീംകോടതി ഇന്ന് ശരിവച്ചിരുന്നു. വിമതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. അയോഗ്യരാക്കിയ നടപടി ശരിവച്ചെങ്കിലും വിമതര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിമതര്‍ക്ക് 2023 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കുകയായിരുന്നു.

Top