കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി രൂപപ്പെട്ടത് രാജീവ് ചന്ദ്രശേഖര്‍

ബെംഗലുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം പി. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അഴിമതിക്ക് വേണ്ടി മാത്രം രൂപപ്പെട്ടതാണെന്നും ബെംഗലുരുവില്‍ നടന്ന ആദായ നികുതി റെയ്ഡ് ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ സിറ്റിങ് കോണ്‍ഗ്രസ് എംപിയായ മുനിയപ്പയ്‌ക്കെതിരെ 410 ഏക്കറോളം ഭൂമി അനധികൃതമായി കൈയേറിയെന്ന കേസ് ഇന്ന് പുറത്തു വന്നതും അഴിമതിക്കഥകളുടെ തെളിവാണ്. കര്‍ണാടക സര്‍ക്കാര്‍ പല കമ്പനികളുമായി അഴിമതിക്കരാറുകളില്‍ ഏര്‍പ്പെടുകയാണ്. സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏര്‍പ്പെട്ട എല്ലാ കരാറുകളുടെയും വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ എം പി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പണമൊഴുക്കാണ് കര്‍ണാടകയില്‍ നടക്കുന്നത്. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Top