വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി…ശനിയാഴ്ച ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച ജമ്മു-കശ്മീരില്‍ സന്ദര്‍ശനം നടത്തും. രാഹുലിനൊപ്പം ഗുലാം നബി അസാദും യെച്ചൂരിയും തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേഷ് ത്രിവേദിയും ഉണ്ടാകും.

കശ്മീര്‍ വിഷയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആക്രമണം നടക്കുന്നുവെന്നും കശ്മീരിലെ കാര്യങ്ങളില്‍ പ്രധാനമന്ത്രി സുതാര്യമായ മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസ്, കശ്മീരില്‍ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞുകൊണ്ട് നേരിട്ടെത്തി സ്ഥിതി കാണണമെന്ന് വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുകയാണ്.

Top