2018-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ

ബംഗളൂരു: കര്‍ണാടകയില്‍ 2018-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് പ്രീ-പോള്‍ സര്‍വേ.

കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ നടത്തിയ സര്‍വേയിലാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 19നും ഈമാസം 10നുമിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വേ നടത്തിയത്.

സര്‍വേപ്രകാരം 225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപി 60 മുതല്‍ 72 വരെ സീറ്റുകളും ജെഡി-എസ് 24 മുതല്‍ 30 വരെ സീറ്റുകളും മറ്റുള്ളവര്‍ ഒന്നുമുതല്‍ ആറുവരെയും സീറ്റുകള്‍ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു.

Top