സെമി കേഡര്‍ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോണ്‍ഗ്രസ് തുടക്കമിടുന്നു

പാലക്കാട്: സെമി കേഡര്‍ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോണ്‍ഗ്രസ് തുടക്കമിടുന്നു. കെ പി സി സി അധ്യക്ഷനായെത്തിയ കെ സുധാകരനാണ് സെമി കേഡര്‍ സ്വാഭാവത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ 9 മണിക്ക് നിര്‍വ്വഹിക്കുന്നതും സുധാകരന്‍ തന്നെയാണ്.

പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28ന് ഒന്നേകാല്‍ ലക്ഷം സിയുസികള്‍ തുടങ്ങുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം.

Top