ശബരിമല സ്ത്രീ പ്രവേശനം: കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് ഉമ്മന്‍ ചാണ്ടി

omman chandi

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഈ വിഷയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കോടതി വിധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ് നിലപാടിനെ അപലപിച്ച പി.എസ് ശ്രീധരന്‍പിള്ള സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തന്റെ തെളിവാണിതെന്നും ആരോപിച്ചു.അതേസമയം, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top