കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടി; മാപ്പ് പറഞ്ഞ് ഖുശ്ബു

ചെന്നൈ: കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. കോണ്‍ഗ്രസ് മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് എന്ന പരാമര്‍ശത്തിനാണ് ഖുശ്ബു മാപ്പ് പറഞ്ഞത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമര്‍ശം. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്ന് അവര്‍ പറഞ്ഞു. ഖുശ്ബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്.

Top