കമല്‍ഹാസനെ യുപിഎ സഖ്യത്തിലേയ്ക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മതേതര നിലപാടുള്ള കമല്‍ഹാസന് കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അളഗിരിപ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാന്‍ കമല്‍ഹാസന് കഴിയില്ല, ഒരേ മനസുള്ളവര്‍ ജനങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു.

കമല്‍- രജനീകാന്തുമായി പുതിയ സഖ്യനീക്കക്കള്‍ക്ക് ശ്രമിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് ക്ഷണമെന്നത് ശ്രദ്ധേയമാണ്. നേരത്തെ നടി ഖുശ്ബു പാര്‍ട്ടി വിട്ട് ബിജെപി ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ക്ഷീണമാക്കിയിട്ടുണ്ട്.

Top