മുത്തലാഖ് ബില്ലിൽ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ബില്ലില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഇതിനായി ഭേദഗതി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനം.

മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ബുധനാഴ്ചയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയില്ലാതെ ഇത് പാസാക്കാനുള്ള നീക്കം പ്രതിപക്ഷം തടഞ്ഞിരുന്നു. വാക്കാലോ, ഫോണിലൂടെയോ ഇമെയില്‍, എസ്എംഎസ്, കത്ത് തുടങ്ങിയവയിലൂടെയോ മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാകും എന്നാണ് വ്യവസ്ഥ.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പരാതി നല്‍കാന്‍ കഴീയൂ, മജിസ്‌ട്രേറ്റിന് ജാമ്യം നല്കാനുള്ള അധികാരം ഉണ്ടാകും തുടങ്ങിയ വ്യവസ്ഥകള്‍ പ്രതിപക്ഷ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയത്.

Top