കാര്‍ഷികകടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ അടുത്ത വാഗ്ദാനവും നടപ്പിലാക്കി കോണ്‍ഗ്രസ്

ഭോപ്പാല്‍ : കാര്‍ഷികകടം എഴുതി തള്ളുന്നത് കൂടാതെ പോലീസ് വകുപ്പില്‍ നിര്‍ബന്ധിത വീക്കിലി ഓഫും മധ്യപ്രദേശ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. അധികാരത്തിലെത്തി മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ആ വാഗ്ദാനവും നടപ്പിലാക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.

മധ്യപ്രദേശ് പൊലീസിന് ജോലി ആഴ്ചയില്‍ ഏഴു ദിവസമായിരുന്നു. അവര്‍ക്ക് കാഷ്വല്‍ ലീവും ഏണ്‍ഡ് ലീവും എടുക്കമായിരുന്നു.പക്ഷെ ആഴ്ചയിലെ ഓഫ് ഇല്ലായിരുന്നു. ഇതിന് മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

മൂന്നര പതിറ്റാണ്ടിലേറെ കാലത്തെ ജോലിയില്‍ ഇതാദ്യമായി സബ് ഇന്‍സ്പെക്ടര്‍ ഉമാ ശങ്കറിന് വീക്കിലി ഓഫ് എടുക്കാം. ഉമാശങ്കറിനോടൊപ്പം മധ്യപ്രദേശ് പൊലീസിലുള്ള ആയിരങ്ങള്‍ക്കും ഇനി മുതല്‍ ആഴ്ചയില്‍ ഏഴു ദിവസം പണിയെടുക്കണ്ട.

മധ്യപ്രദേശില്‍ രണ്ട് ലക്ഷം രുപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് കമല്‍നാഥ് സര്‍ക്കാര്‍ എഴുതി തള്ളിയത്. മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ഉത്തരവായിരുന്നു ഇത്.

Top