കണ്ണൂർ ജില്ലയിൽ കോൺഗ്രസ്സും കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു

ണ്ണൂർ : കണ്ണൂർ ജില്ലയിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിൽ അവസാന രണ്ടര വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നൽകാൻ തീരുമാനമായി. ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ച ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ നറുക്കെടുപ്പിൽ അധികാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് വിഭാഗത്തിനു നൽകും. ഇല്ലങ്കിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാനും ധാരണ ആയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് നൽകിയ തില്ലങ്കേരി ഡിവിഷനിൽ കേരള കോൺഗ്രസ്‌ തന്നെ മത്സരിക്കും. കോൺഗ്രസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ ജോസഫ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങിയിരുന്നു. സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാൻ ഒരുങ്ങുന്നത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയിൽ യുഡിഎഫ് മത്സരിക്കാൻ നൽകിയത്. നാലിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമതരായി മത്സരിക്കുകയും ചെയ്തു.

Top