കോണ്‍ഗ്രസിന്റെ 48 മണിക്കൂര്‍ നിരാഹാരസമരം ഇന്ന്

UDF

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പരിസരത്ത് ഇന്ന് 48 മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കും. ഇതേ ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ മുഖ്യമന്ത്രിക്കും, ഗവര്‍ണര്‍ക്കും പരാതി നല്‍കും.

ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ഇന്ന് സര്‍വകക്ഷി സമാധാനയോഗവും വിളിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സാമാധാന യോഗം ചേരുന്നത്.

പെരിയ സംഘര്‍ഷങ്ങള്‍ക്ക് തടയിടുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

Top