അണികളുടെ വികാരം മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടുവെന്ന് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: രാജ്യസഭയിലെ സീറ്റ് വിവാദത്തില്‍ ഹൈക്കമാന്റിന് അതൃപ്തി. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനം ആയതിനാലാണ് അംഗീകാരം നല്‍കിയത്. ഈ തീരുമാനം പിഴച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തി.

അതേസമയം, രാജ്യസഭാ സീറ്റ് സംബന്ധിച്ച സംസ്ഥാന കോണ്‍ഗ്രസ്സിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയത്. രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി കെ.എം. മാണിക്ക് നല്‍കിയതിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയ സാഹചര്യത്തിലാണിത്.

Top