നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ 50 കഴിയാത്തവരാകണമെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കും.

സിറ്റിങ് എം.എല്‍.എ.മാരൊഴികെ പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 50 കഴിയാത്തവരാകണം സ്ഥാനാര്‍ഥികളെന്നാണ് പൊതുമാനദണ്ഡം. എന്നാല്‍, ഇത് നിര്‍ബന്ധ വ്യവസ്ഥയാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പ് സമിതിക്കാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അധികാരം. എന്നാല്‍, സ്ഥാനാര്‍ഥികളാകേണ്ടവരെക്കുറിച്ച് സമിതിയംഗങ്ങള്‍ ഓരോരുത്തരും അവരുടെ വിലയിരുത്തലുകളും നിര്‍ദേശങ്ങളും പ്രത്യേകമായി നല്‍കാനാണ് നിര്‍ദേശം.

 

Top