കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗികപീഡനക്കേസ്

തിരുവനന്തപുരം: ലൈംഗികപീഡനക്കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സരിത എസ് നായരുടെ പരാതിയിലാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.

നേരത്തെ, സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി മാത്യവിനെ കബളിപ്പിച്ച കേസില്‍ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടിരുന്നു.

Top