മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ്; നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റി

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ്. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയത് പ്രതിഷേധത്തെ തുടര്‍ന്ന്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനും ബിജെപിയും തലവേദനയായി രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധം കനക്കുന്നു.

സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതിഷേധം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. ബാദ്‌നഗര്‍, പിപ്പരിയ, സുമവാലി, ജരോര മണ്ഡലങ്ങളിലാണ് മാറ്റം. ഇതില്‍ ബാദ് നഗറിലും സുമവാലിയിലും, സിറ്റിംഗ് എംഎല്‍എ മാറ്റി പരീക്ഷിച്ച് നടപടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തിയത്. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയില്‍ നിന്ന് തനിക്ക് ക്ഷണം ലഭിച്ചുവെന്ന കോണ്‍ഗ്രസ് എംഎല്‍എ മുരളി മോര്‍വലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ,ബാദ് നഗര്‍ മണ്ഡലത്തിലെ മാറ്റം.

കൂടുതല്‍ സീറ്റുകളില്‍ കൂടി മാറ്റം ഉണ്ടായേക്കും. അതേസമയം പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തില്‍ വഴങ്ങാതെ മുന്നോട്ടു പോകാനാണ് മധ്യപ്രദേശില്‍ ബിജെപിയുടെ തീരുമാനം. രാജസ്ഥാനില്‍ സൂറത്ത്ഗഡില്‍ മന്ത്രി ധുങ്കര്‍ റാം ഗൈധറിന് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൊടി തോരണങ്ങള്‍ തീയിട്ടു. രാജ്‌സമന്ദ്, ശ്രീഗംഗാനഗര്‍, ഉദയ്പൂര്‍, ബിക്കാനീര്‍,ചിത്തോര്‍ഗഡ് മേഖലയിലാണ് ബിജെപിയില്‍ പ്രതിഷേധം തുടരുന്നത്.

Top