മഹാരാഷ്ട്രയിൽ 28 വർഷമായി ബിജെപിയുടെ കയ്യിലിരുന്ന സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന കസബ പേട്ട് മണ്ഡലത്തിൽ ചരിത്ര വിജയം നേടി കോണ്‍ഗ്രസ്. 28 വർഷമായി ബിജെപി കോട്ടയാക്കി വച്ചിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസ് വമ്പന്‍ കുതിപ്പ് നടത്തിയത്. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധൻകേക്കർ 10000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ഔദ്യോഗികമായ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. ബിജെപിയുടെ ഹേമന്ത് റസാനെയാണ് മണ്ഡലത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. അതേസമയം മഹാരാഷ്ട്രയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചിൻച്വാദിൽ ബിജെപി സിറ്റിംഗ് സീറ്റിൽ മുന്നേറുകയാണ്. അന്തരിച്ച എംഎൽഎ ലക്ഷ്മൺ ജഗതാപിന്റെ ഭാര്യ അശ്വനി ജഗതാപാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

Top