കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയില്‍; ഹരിയാന മുന്‍ എംപിയും ബിജെപിയില്‍ ചേര്‍ന്നു

ചണ്ഡിഗഡ്: തെരഞ്ഞെുപ്പ് പടിവാതിക്കല്‍ എത്തിയതോടെ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് വീണ്ടും കുടിയേറ്റം. ടോം വടക്കനും ഉത്തരാഖണ്ഡ് മുഖ്യമനന്ത്രിയുടെ മകനും പുറകെ ഇപ്പോള്‍ ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്ന് വണ എംപിയുമായിരുന്ന അരവിന്ദ് ശര്‍മയും ബിജെപിയിലേക്ക് കുടിയേറി എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കൈയില്‍നിന്നാണ് അരവിന്ദ് ശര്‍മ ബിജെപി അംഗത്വം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം എഐസിസി മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നത് വളരെ ഞെട്ടലോടെയാണ് കോണ്‍ഗ്രസ് ലോകം കേട്ടത്. പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവച്ചത്.

Top