കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കും ; നിലപാടിലുറച്ച് ഹരീഷ് റാവത്ത്

ഡെറാഡൂണ്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഘണ്ട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്.

കേന്ദ്രഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനും തന്റെ നിലപാടാണുള്ളതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കാര്യം പരസ്യമായി പറഞ്ഞിട്ടും നേതൃത്വം അത് തള്ളിക്കളയാത്തതെന്നും റാവത്ത് ചൂണ്ടികാട്ടി.

ഡെറാഡൂണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചര്‍ച്ചയാകുന്നതിനിടെയാണ് റാവത്ത് നിലപാട് ആവര്‍ത്തിക്കുന്നത്.

Top