ഛത്തീസ്ഗഡ് പൊലീസ് മേധാവി എ.എന്‍. ഉപാധ്യായെ തല്‍സ്ഥാനത്തുനിന്ന് മാറ്റി

police

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പൊലീസ് മേധാവി എ.എന്‍. ഉപാധ്യായെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറലായ ഡി.എം. അശ്വതിക്കാണ് താത്കാലിക ചുമതല. പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായാണ് ഉപാധ്യായുടെ പുതിയ നിയമനം.

2014 മുതല്‍ ഉപാധ്യായ ഛത്തീസ്ഗഡ് ഡിജിപിയായി സ്ഥാനമേറ്റിരുന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് ഉത്തരവിറങ്ങിയത്. പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് ഉപാധ്യായെ നീക്കിയത്.

Top