Congress free India’ is new slogan of the nation: Ram Madhav

കൊല്‍ക്കത്ത: അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം ‘കോണ്‍ഗ്രസ് മുക്ത ഇന്ത്യ’യെന്നാണ് രാജ്യത്തിന്റെ പുതിയ മുദ്രാവാക്യം എന്ന് തെളിയിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനരല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.

ഇപ്പോള്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നോട്ടു വന്നു. അസമില്‍ ആദ്യമായി മന്ത്രിസഭ രൂപീകരിച്ചു.

പശ്ചിമ ബംഗാളിലും മെച്ചപ്പെച്ചട്ട നിലയിലെത്തി. രാജ്യത്തെ ജനങ്ങള്‍ വലിയമാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു വിധിയാണ് നല്‍കിയിരിക്കുന്നത്.

അതില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി അവഗണിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദിജി കോണ്‍ഗ്രസ് മുക്ത ഇന്ത്യ ആഹ്വാനം ചെയ്തിരുന്നു.

ഇപ്പോള്‍ അത് രാജ്യത്തിന്റെ മുദ്രാവാക്യമായി തീര്‍ന്നതാണ് കാണാന്‍ കഴിയുന്നത്. മാധവ് പറഞ്ഞു.

കോണ്‍ഗ്രസിന് പ്രഗത്ഭരായ നേതാക്കന്മാര്‍ ഉണ്ടെങ്കിലും അവര്‍ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നു.

എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് ബ്രാന്‍ഡ് രാഷ്ട്രിയത്തിന്റെ അടയാളങ്ങളായ അഴിമതി, ദുര്‍ബലമായ നയങ്ങള്‍, പ്രീണനം, തുടങ്ങിയവ ഇല്ലാതാക്കുകയാണ്.

അദ്ദേഹം വ്യക്തമാക്കി. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനൊപ്പെം സഖ്യമുണ്ടാക്കിയ സി.പി.ഐയെയും അദ്ദേഹം കളിയാക്കി.

ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സഖ്യവും കേരളത്തില്‍ കോണ്‍ഗ്രസുമായുള്ള പോരാട്ടവും അവര്‍ക്ക് തിരിച്ചടിയായെന്ന് മാധവ് പറഞ്ഞു. ഒപ്പം ത്രിണ്‍മൂല്‍ കോണ്‍ഗ്രസിനു താക്കീതു നല്‍കുകയും ചെയ്തു.

Top