കേരളത്തില്‍ സിപിഎം എതിരാളികള്‍; നീക്കുപോക്ക് ബംഗാളില്‍ മാത്രം: ചെന്നിത്തല

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ കൈകോര്‍ക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ കേന്ദ്ര തീരുമാനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായുള്ള നീക്കുപോക്ക് ബംഗാളില്‍ മാത്രമാണെന്നും കേരളത്തിലതുണ്ടാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ സിപിഎം കോണ്‍ഗ്രസിന്റെ എതിരാളികളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സീറ്റ് വിഭജന ചര്‍ച്ച രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. അത് അവര്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Top