മധ്യപ്രദേശില്‍ രണ്ട് ലക്ഷം രുപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ ഉത്തരവിട്ട് കമല്‍നാഥ്

Kamal Nath

മധ്യപ്രദേശ്: മധ്യപ്രദേശില്‍ രണ്ട് ലക്ഷം രുപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി.

മുഖ്യമന്ത്രിയായി കമല്‍നാഥ് അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യത്തെ ഉത്തരവാണിത്. അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍ നാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് നടന്ന ചടങ്ങിലായിരുന്നു കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്. കമല്‍നാഥിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പാട്ടീല്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top